Saturday, 5 June 2021

ലോക പരിസ്ഥിതി ദിനം; മുഹിമ്മാത്ത് ഹരിത കാമ്പസ് രണ്ടാം ഘട്ടം പദ്ധതിക്ക് തുടക്കമായി





പരിസ്ഥിതി സംരംക്ഷണം ലക്ഷ്യം വെച്ച് മുഹിമ്മാത്തിന്റെ വിവിധ കാമ്പസുകളില്‍ ചെടികളും മരങ്ങളും വെച്ച് പിടിപ്പിച്ച് ഹരിതമാക്കുകയാണ് ലക്ഷ്യം.ജൈവ വളമുണ്ടാക്കുന്നതിനുളള സംവിധാനമൊരുക്കല്‍,അടുക്കളത്തോട്ടം,വൃക്ഷത്തൈകള്‍ നടല്‍ തുടങ്ങിയ പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കും .ഹരിത കാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ വൃക്ഷ തൈ നട്ട് നിര്‍വ്വഹിച്ചു.തൈ വിതരണോദ്ഘാടനം എസ് വൈ എസ് ജില്ലാ ഓര്‍ഗനൈസര്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ സോണ്‍ പ്രസിഡന്റ് ഹാമിദ് തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു.ചടങ്ങില്‍ ഉമര്‍ ഹിമമി കോളിയൂര്‍,സഫ്വാന്‍ ഹിമമി ആദൂര്‍,ഫാറൂഖ് കുബണൂര്‍,ലത്തീഫ് ബാപ്പാലിപൊനം തുടങ്ങിയവര്‍ സംബന്ധിച്ചു





SHARE THIS

Author:

0 التعليقات: