സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരീക്ഷ റദ്ദാക്കിയ വിവരം കേന്ദ്രം സര്‍ക്കാര്‍ സുപ്രീംകോടതിയെ രേഖാമൂലം അറിയിക്കും. സംസ്ഥാന ബോര്‍ഡ് പരീക്ഷകളും റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ അഭിഭാഷക മമത ശര്‍മ്മയാണ് സംസ്ഥാന ബോര്‍ഡുകള്‍ നടത്തുന്ന പ്ലസ് ടു പരീക്ഷയും റദ്ദാക്കണമെന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടുന്നത്.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ ഈ ആവശ്യം ഉന്നയിക്കും. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കും, സംസ്ഥാന ബോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തത നയം പാടില്ല. അതിനാല്‍ സംസ്ഥാന ബോര്‍ഡുകള്‍ നടത്തിയ പരീക്ഷ റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് മമത ശര്‍മ്മ അറിയിച്ചു.

0 التعليقات: