പുളിക്കൂര്‍: പെരിയടുക്ക നിസ്‌കാര പള്ളിക്കു സമീപം താമസിക്കുന്ന പുളിക്കൂര്‍ അബ്ദുല്‍ ഖാദര്‍ ഹാജി തൈ വളപ്പ് അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് ന്യൂമോണിയ ബാധിക്കുകയും ?ഗുരുതരാവസ്ഥയില്‍ പെരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടരുന്നതിനിടയാണ് മരണമുണ്ടായത്. വര്‍ഷങ്ങളായി പെരിയടുക്കയില്‍ പലചരക്കു കച്ചവടം നടത്തി വരികയായിരുന്നു.
പരേതരായ തായല്‍ വളപ്പ്അബ്ദുല്ലക്കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ ആമിന ഹജ്ജുമ്മ.
മക്കള്‍: അബ്ദുല്‍ ?ഗഫൂര്‍, ബല്‍കീസ്, അബ്ദുറഹ്മാന്‍ , റസീന
മരുമക്കള്‍: മര്‍ലിയ, നുസൈബ, ബഷീര്‍, ഷഫീഖ്
സഹോദരങ്ങള്‍ : മുഹമ്മദ്കുഞ്ഞി, അബ്ബാസ്, ഇബ്രാഹിം, നബീസ, പരേതരായ കദീജ, ഉമ്മാഞ്ഞി

0 التعليقات: