ഐ.സി.എഫ് ഓക്‌സിജന്‍ പ്ലാന്റ് ;
ഫഹാഹീല്‍ വിഹിതം ഏല്‍പ്പിച്ചു.
ഫഹാഹീല്‍ : ഐ.സി.എഫ് പ്രഖ്യാപിച്ച ഓക്‌സിജന്‍ പ്‌ളാന്റ് നിര്‍മ്മാണ ഫണ്ടിലേക്കുള്ള ഐ.സി.എഫ് ഫഹാഹീല്‍ സെന്‍ട്രല്‍ കമ്മറ്റിയുടെ വിഹിതം കൈമാറി. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഫണ്ട് സെന്‍ട്രല്‍ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് തോന്നിക്കര നാഷണല്‍ സെക്രട്ടറി അബ്ദുള്ള വടകരയെ ഏല്പിച്ചു.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള ഗവണ്‍മെന്റുമായി സഹകരിച്ച് നോര്‍ക്ക റൂട്‌സ് തയ്യാറാക്കിയ കെയര്‍ ഫോര്‍ കേരള എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് കേരളത്തില്‍ ഓക്‌സിജന്‍ പ്‌ളാന്റ് നിര്‍മ്മിച്ച് നല്‍കുന്നത്. ഗവണ്‍മെന്റ് നിശ്ചയിക്കുന്ന ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് പ്‌ളാന്റ് നിര്‍മ്മിക്കുന്നത്. പ്രതിദിനം 1000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ ചികില്‍സാ ആവശ്യാര്‍ത്ഥം ഉല്പാദിപ്പിക്കാന്‍ പറ്റിയ വിപുലമായ സൗകര്യങ്ങളോടെയാണ് പ്‌ളാന്റ് പണിയുന്നത്.
ജൂണ്‍ 4 വെള്ളിയാഴ്ച നടന്ന ഓക്‌സിജന്‍ ഡേയില്‍ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടന്നത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും നിസ്സീമമായ സഹകരണം ലഭിച്ചതിനാല്‍ സെന്‍ട്രല്‍ കമ്മറ്റിക്ക് നിശ്ചയിക്കപ്പെട്ടം ടാര്‍ജറ്റില്‍ 175% നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു. കോഴിക്കോട് പൂനൂരിലുള്ള സാന്ത്വനം ഹോസ്പിറ്റലും , കാസറഗോഡ് ദേളിയിലുള്ള സഅദീയ്യ ഹോസ്പിറ്റലും സൗജന്യ കോവിഡ് ചികില്‍സയ്ക് വേണ്ടി വിട്ട് കൊടുത്ത മഹനീയ മാതൃക പ്രവാസികള്‍ക്കിടയില്‍ വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ട് എന്ന് സെന്‍ട്രല്‍ ഭാരവാഹികള്‍ അറിയിച്ചു.
സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി നവാസ് ശംസുദ്ദീന്‍, സംഘടനാകാര്യ പ്രസിഡന്റ് ഹാരിസ് .വി.യു, സംഘടനാകാര്യ സെക്രട്ടറി സയ്യിദ് സ്വാദിഖ് തങ്ങള്‍ എന്നിവര്‍ ഫണ്ട് കൈമാറല്‍ ചടങ്ങില്‍ സംബന്ധിച്ചു. വളരെ ആവേശത്തോടെ ഫണ്ട് ശേഖരണത്തിന് നേതൃത്വം നല്‍കിയ സംഘടനയുടെ സെന്‍ട്രല്‍ യൂനിറ്റ് നേതാക്കളെയും സഹകരിച്ച സുമനസ്സുകളെയും സെന്‍ട്രല്‍ അദ്ധ്യക്ഷന്‍ സയ്യിദ് സൈദലവി സഖാഫി തങ്ങള്‍ വാവാട് അഭിനന്ദിച്ചു.

0 التعليقات: