Wednesday, 2 June 2021

കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് തൃശൂരില്‍ സ്വകാര്യ ആശുപത്രി പൂട്ടിച്ചു


തൃശൂര്‍: കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. ഇവിടെ ചികിത്സയിലുള്ള ഒമ്പത് കൊവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുവാനും തീരുമാനിച്ചു.


കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ ആശുപത്രിയില്‍ നടന്നെങ്കിലും ഇത് കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി.


കൊവിഡ് ചികിത്സ നടത്താന്‍ ഇവിടെ മതിയായ സൗകര്യമില്ലെന്ന് പരിശോധനയില്‍ ഡിഎംഒ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചത്.




SHARE THIS

Author:

0 التعليقات: