ന്യൂഡല്‍ഹി: കേന്ദ്രത്തോട് വാക്‌സിന്‍ കണക്ക് ചോദിച്ച് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ ഇതുവരെ വാങ്ങിയ വാക്‌സിന്‍ ഡോസുകളുടെ കണക്ക് സുപ്രിംകോടതി ആരാഞ്ഞു.
കൊവാക്‌സിന്‍, കൊവിഷീല്‍ഡ്, സ്പുട്‌നിക് വാക്‌സിനുകള്‍ക്കായി ഓര്‍ഡര്‍ നല്‍കിയ തീയതി അടക്കം നല്‍കണമെന്നും ഓരോ തവണയും വാങ്ങിയ വാക്‌സിന്റെ കണക്ക് പ്രത്യേകമായി തന്നെ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്തതിന്റെ വിവരങ്ങളും കൈമാറണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു.
വാക്‌സിന്‍ വാങ്ങിയതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട ഫയല്‍ നോട്ടുകളും, ജനസംഖ്യയില്‍ എത്ര ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്നതിന്റെ കണക്കും കോടതി ചോദിച്ചു.
ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വാക്‌സിനേഷന്‍ കണക്ക് സമര്‍പ്പിക്കണം. ഒരു ഡോസ്, രണ്ട് ഡോസ് നല്‍കിയവരുടെ കണക്കുകള്‍ പ്രത്യേകമായി നല്‍കണം.
വാക്‌സിനേഷന്‍ ദൗത്യം പൂര്‍ത്തിയാക്കാനുള്ള പദ്ധതി എന്തെന്ന് കൃത്യമായി അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. അതേസമയം, വാക്‌സിന്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ജൂണ്‍ മുപ്പതിന് വാക്‌സിന്‍ വിഷയം വീണ്ടും പരിഗണിക്കും.

0 التعليقات: