Wednesday, 2 June 2021

മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


ന്യൂഡല്‍ഹി: മാതൃക വാടക നിയമത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പുതിയ നിയമ പ്രകാരം, താമസ ആവശ്യത്തിനാണെങ്കില്‍ രണ്ട് മാസത്തെ വാടകയെ അഡ്വാന്‍സായി വാങ്ങാനാകു. മറ്റ് ആവശ്യങ്ങള്‍ക്കാണെങ്കില്‍ ആറ് മാസത്തെ വാടക മുന്‍കാറായി വാങ്ങാം. തര്‍ക്ക പരിഹാരത്തിന് പ്രത്യേക കോടതികള്‍ വേണമെന്നും നിയമത്തിലുണ്ട്.


കരാറിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി മാത്രമേ വാടക കൂട്ടാന്‍ കഴിയൂ.അല്ലെങ്കില്‍ മൂന്ന് മാസം മുന്‍പ് രേഖമൂലം അറിയിക്കണം. സംസ്ഥാനങ്ങള്‍ക്ക് മാതൃക വാടക നിയമം അതേപടി അംഗീകരിക്കുകയോ, നിലവിലെ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരികയോ ചെയ്യാമെന്നും നിയമത്തില്‍ പറയുന്നുണ്ട്.



SHARE THIS

Author:

0 التعليقات: