Friday, 4 June 2021

മുഹിമ്മാത്ത് മുന്‍ ജീവനക്കാരന്‍ മൊയ്തീന്‍ ഉളുവാര്‍ നിര്യാതനായി


ഉളുവാര്‍ : മുഹിമ്മാത്ത് മുന്‍ ജീവനക്കാരനും എസ്.എസ്.എഫ് മുന്‍ യൂണിറ്റ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്റെ പിതാവുമായ മൊയ്തീന്‍ കോരത്തില ഉളുവാര്‍ (55) മരണപ്പെട്ടു. ദീര്‍ല കാലമായി അര്‍ബുദ രോഗം പിടിപ്പെട്ട് ചികിത്സയിലായിരുന്നു. ഭാര്യ: ത്വാഹിറ  മറ്റ് മക്കള്‍: സുലൈഖ, ഫാരിഷ ,സുഹ്‌റ ,കുബ് റ, ആശിഖ് ,അബ്ദുല്‍ നിഹാല്‍ (മുഹിമ്മാത്ത് വിദ്യാര്‍ത്ഥി), ആയിശ. മരുമക്കള്‍: ഹനീഫ്, ഫാറൂഖ്


മുഹിമ്മാത്ത് അക്കാദമിക് സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, പി ആര്‍ സെക്രട്ടറി സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ന്നൂര്‍, സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പരേതന്റെ വസതിയിലെത്തി അനുശോചിച്ചു. പേരേതന്റെ പേരില്‍ യൂണിറ്റുകളില്‍ പ്രാര്‍ത്ഥനാ നടത്താനും മയ്യിത്ത് നിസ്‌കരിക്കാനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു 



SHARE THIS

Author:

0 التعليقات: