തിരുവനന്തപുരം: ഇസ്റാഈലില്‍ റോക്കറ്റാക്രമണത്തില്‍കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സൗമ്യയുടെ മകന്റെ പേരില്‍ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും സ്ഥിരം നിക്ഷേപം നടത്തും. മകന്റെ വിദ്യാഭ്യാസ ചെലവും സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.
കേരള തീരപ്രദേശത്തെ കടലില്‍ ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്താനും മന്ത്രിസഭായോഗം തിരുമാനിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പായി ഡോ. എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു.

0 التعليقات: