മുള്ളേരിയ: സമസ്ത കേരള സുന്നി യുവജന സംഘം മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാര്‍ ആദൂര്‍ പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. സ്റ്റേഷന്‍ പരിസരത്തുള്ള പുല്ലുകളെയും മറ്റും യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുകയും അണു നശീകരണം നടത്തുകയും ചെയ്ത എസ് വൈ എസ് മുള്ളേരിയ സോണ്‍ സാന്ത്വനം വളണ്ടിയര്‍മാരെ എസ് ഐ മണികണ്ഠന്‍ സര്‍, സി ഐ സത്തീഷന്‍. പി ആര്‍ എന്നിവര്‍ അഭിനന്ദിച്ചു.
അബുല്‍ ഹമീദ് മഞ്ഞംപാറ, ജാഫര്‍ സഅദി പള്ളത്തൂര്‍, അലി മാസ്റ്റര്‍ കുണ്ടാര്‍, ഹല്ലാജ സഖാഫി റഹ്മത്ത് നഗര്‍, സിദ്ദിഖ് ഹാജി പൂത്തപ്പലം, ഇല്ല്യാസ് ആദൂര്‍, ഖാദര്‍ കുണ്ടാര്‍, ഹിസാമുദ്ദീന്‍ ഹിമമി, അല്‍ത്താഫ് റഹ്മത്ത് നഗര്‍, സുഹൈല്‍ റഹ്മത്ത് നഗര്‍, ഖാദര്‍ മഞ്ഞംപാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0 التعليقات: