പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിനു പിന്നാലെ ട്വിറ്റര്‍ നിരോധിച്ച് നൈജീരിയന്‍ ഗവണ്‍മെന്റ്.പ്രസിഡന്റ് മുഹമ്മദ് ബുഹാരി രണ്ടുദിവസം മുന്‍പ് ചെയ്ത ട്വീറ്റ് ആണ് ‘അധിക്ഷേപകരമായ ഉള്ളടക്കം’ കാരണം ട്വിറ്റര്‍ നീക്കം ചെയ്തത്.
1967-70 ലെ ആഭ്യന്തരയുദ്ധവുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. ഇത് നീക്കം ചെയ്തതിന്റെ അടുത്ത ദിവസം രാജ്യത്ത് ട്വിറ്റര്‍ നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സര്‍ക്കാരിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കാന്‍ ട്വിറ്ററിനു സ്വാധീനമുണ്ടെന്നാണ് നൈജീരിയ അറിയിച്ചത്.

0 التعليقات: