Showing posts with label world. Show all posts
Showing posts with label world. Show all posts

Tuesday, 8 June 2021

     പാക്കിസ്ഥാനിലെ   ട്രെയിനപകടം:   മരണം 65 ആയി

പാക്കിസ്ഥാനിലെ ട്രെയിനപകടം: മരണം 65 ആയി


പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. 100 ലേറെ പേര്‍ പരുക്കേറ്റ് ഇപ്പോഴും ചികിത്സയിലാണ്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.


അപ്പര്‍ സിന്ധില്‍ റേതി-ധാര്‍കി സ്റ്റേഷനുകള്‍ക്കിടയില്‍ തിങ്കളാഴ്ച വെളുപ്പിനായിരുന്നു ദുരന്തം. കറാച്ചിയില്‍ നിന്നു സര്‍ഗോധയിലേക്കു വന്ന മില്ലത്ത് എക്‌സ്പ്രസ് പാളംതെറ്റി മറ്റൊരു ട്രാക്കിലേക്കു വീണപ്പോള്‍ ആ പാളത്തിലൂടെ റാവല്‍പിണ്ടിയില്‍ നിന്നു കറാച്ചിയിലേക്കു പോകുകയായിരുന്നു സര്‍ സയിദ് എക്‌സ്പ്രസിലിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചതായും അപകടത്തില്‍പ്പെട്ട 17 കോച്ചുകളും ട്രെയിനിന്റെ എഞ്ചിനും നീക്കം ചെയ്ത് റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചതായും ഡിവിഷണല്‍ സൂപ്രണ്ട് അറിയിച്ചു.



 

 





Monday, 7 June 2021

 


ഐ.സി.എഫ് ഓക്‌സിജന്‍  പ്ലാന്റ് ;

ഫഹാഹീല്‍  വിഹിതം ഏല്‍പ്പിച്ചു.

ഫഹാഹീല്‍  : ഐ.സി.എഫ് പ്രഖ്യാപിച്ച  ഓക്‌സിജന്‍  പ്‌ളാന്റ് നിര്‍മ്മാണ ഫണ്ടിലേക്കുള്ള ഐ.സി.എഫ് ഫഹാഹീല്‍  സെന്‍ട്രല്‍ കമ്മറ്റിയുടെ  വിഹിതം കൈമാറി.  കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഫണ്ട് സെന്‍ട്രല്‍  ഫിനാന്‍സ്  സെക്രട്ടറി  അബ്ദുല്‍ ലത്തീഫ്  തോന്നിക്കര നാഷണല്‍ സെക്രട്ടറി അബ്ദുള്ള വടകരയെ ഏല്പിച്ചു.


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള ഗവണ്‍മെന്റുമായി സഹകരിച്ച് നോര്‍ക്ക റൂട്‌സ് തയ്യാറാക്കിയ കെയര്‍ ഫോര്‍ കേരള എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.സി.എഫ് കേരളത്തില്‍ ഓക്‌സിജന്‍ പ്‌ളാന്റ് നിര്‍മ്മിച്ച് നല്‍കുന്നത്.  ഗവണ്‍മെന്റ്  നിശ്ചയിക്കുന്ന ഏറ്റവും അനുയോജ്യമായ സ്ഥലത്താണ് പ്‌ളാന്റ് നിര്‍മ്മിക്കുന്നത്.  പ്രതിദിനം 1000 ലിറ്റര്‍ ലിക്വിഡ് ഓക്‌സിജന്‍ ചികില്‍സാ  ആവശ്യാര്‍ത്ഥം ഉല്പാദിപ്പിക്കാന്‍ പറ്റിയ വിപുലമായ സൗകര്യങ്ങളോടെയാണ് പ്‌ളാന്റ്  പണിയുന്നത്.


ജൂണ്‍ 4 വെള്ളിയാഴ്ച  നടന്ന ഓക്‌സിജന്‍  ഡേയില്‍ യൂനിറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഫണ്ട് ശേഖരണം നടന്നത്.  സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും നിസ്സീമമായ സഹകരണം ലഭിച്ചതിനാല്‍ സെന്‍ട്രല്‍  കമ്മറ്റിക്ക് നിശ്ചയിക്കപ്പെട്ടം ടാര്‍ജറ്റില്‍ 175% നേട്ടം കൈവരിക്കാന്‍ കഴിഞ്ഞു.  കോഴിക്കോട് പൂനൂരിലുള്ള സാന്ത്വനം ഹോസ്പിറ്റലും , കാസറഗോഡ്  ദേളിയിലുള്ള സഅദീയ്യ ഹോസ്പിറ്റലും സൗജന്യ കോവിഡ് ചികില്‍സയ്ക് വേണ്ടി വിട്ട് കൊടുത്ത മഹനീയ മാതൃക പ്രവാസികള്‍ക്കിടയില്‍ വലിയ മതിപ്പ് ഉളവാക്കിയിട്ടുണ്ട് എന്ന് സെന്‍ട്രല്‍  ഭാരവാഹികള്‍  അറിയിച്ചു.


സെന്‍ട്രല്‍  ജനറല്‍ സെക്രട്ടറി  നവാസ് ശംസുദ്ദീന്‍, സംഘടനാകാര്യ പ്രസിഡന്റ്  ഹാരിസ് .വി.യു, സംഘടനാകാര്യ സെക്രട്ടറി  സയ്യിദ് സ്വാദിഖ് തങ്ങള്‍ എന്നിവര്‍ ഫണ്ട് കൈമാറല്‍ ചടങ്ങില്‍  സംബന്ധിച്ചു.  വളരെ ആവേശത്തോടെ ഫണ്ട് ശേഖരണത്തിന് നേതൃത്വം  നല്‍കിയ സംഘടനയുടെ സെന്‍ട്രല്‍  യൂനിറ്റ് നേതാക്കളെയും സഹകരിച്ച സുമനസ്സുകളെയും സെന്‍ട്രല്‍ അദ്ധ്യക്ഷന്‍  സയ്യിദ് സൈദലവി  സഖാഫി തങ്ങള്‍ വാവാട് അഭിനന്ദിച്ചു.



Friday, 4 June 2021

ഡോണള്‍ഡ് ട്രംപിന്   രണ്ട് വര്‍ഷം   വിലക്കേര്‍പ്പെടുത്തി   ഫേസ്ബുക്ക്

ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്



വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് രണ്ട് വര്‍ഷം വിലക്കേര്‍പ്പെടുത്തി ഫേസ്ബുക്ക്. ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്നും ഫേസ്ബുക്ക് അറിയിച്ചു. നിയമങ്ങള്‍ ലംഘിക്കുന്ന ലോകനേതാക്കളോട് സ്വീകരിക്കുന്ന നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ക്യാപിറ്റോള്‍ ആക്രമണ സംഭവത്തെ തുടര്‍ന്നാണ് ഫേസ്ബുക്ക് ട്രംപിനെ ആദ്യം വിലക്കിയത്.


ദേശീയ അര്‍ദ്ധവര്‍ഷ തെരഞ്ഞെടുപ്പില്‍ ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാനാകില്ലെങ്കിലും 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്ബ് ഉപയോഗിക്കാം. ക്യാപിറ്റോള്‍ ആക്രമണത്തിന് ശേഷം ട്വിറ്റര്‍, യൂട്യൂബ് എന്നീ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സോഷ്യല്‍മീഡിയ കമ്ബനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ് തുടങ്ങിയെങ്കിലും അതും പൂട്ടി. 'ട്രംപിന്റെ സസ്പെന്‍ഷന്‍ നടപടിയിലേക്ക് നയിച്ച നിയമലംഘനങ്ങള്‍ ഗുരുതരമാണ്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഉയര്‍ന്ന ശിക്ഷക്ക് അദ്ദേഹം അര്‍ഹനാണ്.'-ഫേസ്ബുക്കിന്റെ ഗ്ലോബല്‍ അഫയര്‍ മേധാവി നിക്ക് ക്ലെഗ് പറഞ്ഞു.


'2020ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്ത 75 ദശലക്ഷം ആളുകളെ അപമാനിക്കുന്നതാണ് ഫേസ്ബുക്കിന്റെ നടപടി. നിയന്ത്രണത്തിനും നിശബ്ദമാക്കാനുമുള്ള അവരുടെ ശ്രമങ്ങള്‍ അനുവദിക്കരുത്. ആത്യന്തികമായി ഞങ്ങള്‍ വിജയിക്കും. ഇത്തരം അപമാനപ്പെടുത്തലിന് നമ്മുടെ രാജ്യം ഒരിക്കലും അനുവദിക്കില്ല'-ട്രംപ് പ്രസ്താവനയില്‍ പറഞ്ഞു. ഫേസ്ബുക്കിന്റെ നയത്തിന് വിരുദ്ധമായി ട്രംപ് നിയമങ്ങള്‍ ലംഘിച്ചാല്‍ പൂര്‍ണമായി വിലക്കുന്ന കാര്യം പരിഗണിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ പറഞ്ഞു. നിയമങ്ങള്‍ ലംഘിക്കുന്ന ലോക നേതാക്കള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ക്കെതിരെയുള്ള നടപടിയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്നാണ് ട്രംപിന് ഫേസ്ബുക്ക് രണ്ട് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്.


 

Tuesday, 1 June 2021

 കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന


ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന. കൊവിഡ് വ്യാപനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും വാങ് യി കൂട്ടിച്ചേര്‍ത്തു. ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.


''ഈ മഹാമാരിക്കാലത്ത് ഒരിക്കല്‍ കൂടി ഞാന്‍ ഇന്ത്യയോടുള്ള എന്റെ സഹാനൂഭൂതി അര്‍പ്പിക്കുകയാണ്. ഈ സമയത്ത്, ചൈനയും ബ്രിക്സ് രാജ്യങ്ങളും ഇന്ത്യക്ക് എല്ലാവിധ പിന്തുണയും സഹായവും നല്‍കുമെന്ന് പ്രഖ്യാപിക്കുകയാണ്. ഇന്ത്യ ഈ മഹാമാരിയെ മറികടക്കുമെന്ന് തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു.''- വാങ് യി പറഞ്ഞു.



ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു

ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു


ബെയ്ജിങ്: ലോകത്ത് ആദ്യമായി ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യരില്‍ സ്ഥിരീകരിച്ചു.കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍.എച്ച്.സി.) അറിയിച്ചു. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷിച്ചിരുന്നെങ്കിലും രോഗബാധ കണ്ടെത്താന്‍ കഴിഞ്ഞില്ല.


മെയ് 28നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. ഇതിനു മുന്‍പ് H10N3 കേസുകള്‍ ലോകത്തെവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം വൈറസ് പടര്‍ന്നുപിടിക്കാനുള്ള സാധ്യത കുറവാണെന്ന് ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനൊന്നും ഇല്ലെന്നും ആശുപത്രിയില്‍ നിന്ന് വിട്ടയക്കാറായെന്നും അധികൃതര്‍ അറിയിച്ചു.


ചൈനയില്‍ പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ കാണപ്പെടാറുണ്ട്. ചിലത് മനുഷ്യരില്‍ ബാധിക്കാറും ഉണ്ട്. പക്ഷിപ്പനിയുടെ മറ്റൊരു വകഭേദമായ H7N9 2016-17 കാലത്ത് മൂന്നുറിലധികം ജീവനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഇതിനുമുന്‍പ് H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.