Monday, 29 March 2021

 രാജ്യത്ത്   ഇന്ധന വില   വീണ്ടും കുറച്ചു

രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു


ന്യൂഡല്‍ഹി അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചക്കിടെ ഇന്ധന വില കുറയുന്നത് മൂന്നാം തവണയാണ്. ഇതുവരെ പെട്രോളിന് 61 പൈസയും ഡിസലിന് 65 പൈസയുമാണ് ഇതിനകം കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ 90.83 രൂപയും ഡീസലിന് 85.39 രൂപയുമാണ് വില.







     രാജ്യത്തേയ്ക്ക്   മൂന്ന് റഫേല്‍   വിമാനങ്ങള്‍ കൂടി

രാജ്യത്തേയ്ക്ക് മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി



മൂന്ന് റഫേല്‍ വിമാനങ്ങള്‍ കൂടി ഇന്ത്യയിലേക്കെത്തുന്നു. മാര്‍ച്ച് 31 ന് ഗുജറാത്തില്‍ ആണ് വിമാനങ്ങള്‍ എത്തുക. അവിടെ നിന്ന് അംബാലയില്‍ എത്തിച്ച് ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കും. ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫേല്‍ വിമാനങ്ങളുടെ എണ്ണം 14 ആകും.


ഫ്രാന്‍സില്‍ നിന്ന് ടേക്ഓഫ് ചെയ്യുന്ന വിമാനങ്ങള്‍ക്ക് ആകാശത്തുവച്ച് ഇന്ധനം നിറക്കാന്‍ യു.എ.ഇ സൗകര്യമൊരുക്കും. 2020 ജൂലായ് 29 നാണ് ആദ്യ ബാച്ച് റഫേല്‍ വിമാനം ഇന്ത്യയില്‍ എത്തിയത്. ഇത് നാലാം ബാച്ച് റഫേല്‍ വിമാനങ്ങളാണ് നാളെ ഇന്ത്യയിലെത്തുന്നത്. ഏപ്രില്‍ പകുതിയോടെ രണ്ടാം റഫേല്‍ സ്‌ക്വാഡ്രോണ്‍ ബംഗാളില്‍ ഒരുങ്ങും.


 എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച   പ്രവചിച്ച് ഏഷ്യാനെറ്റ്, 24 ന്യൂസ്   സര്‍വേകള്‍

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ്, 24 ന്യൂസ് സര്‍വേകള്‍


കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് തുടര്‍ഭരണം പ്രവചിച്ച് ചാനല്‍ സര്‍വെകള്‍. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് ചാനലുകള്‍ പുറത്തുവിട്ട സര്‍വേകളിലാണ് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്.


42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതല്‍ 54 വരെ സീറ്റുകള്‍ നേടാനും സാധിക്കും. എന്‍ഡിഎയ്ക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നത്.


24 ന്യൂസ് സര്‍വെ പ്രകാരം എല്‍ഡിഎഫ് 76 സീറ്റുകളും യുഡിഎഫിന് 46 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കും. 17 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും സര്‍വേയില്‍ പറയുന്നു.


മുന്‍പും വിവിധ ചാനലുകള്‍ നടത്തിയ സര്‍വേകളില്‍ എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം പ്രവചിച്ചിരുന്നു.


രാജ്യസഭാ തെരഞ്ഞെടുപ്പ്   മരവിപ്പിച്ചതിനെതിരായ ഹര്‍ജി;   ഹൈക്കോടതി ഇന്ന്   വീണ്ടും പരിഗണിക്കും

രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും


രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പ് തീയതി ഉടന്‍ തീരുമാനിക്കുമെന്ന് കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.


നിയമപരമായ നടപടികള്‍ പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തും. നേരത്തെ തീയതി മാത്രമാണ് പ്രഖ്യാപിച്ചതെന്നും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ രേഖാമൂലം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.


  പ്രചാരണത്തിനായി   നരേന്ദ്ര മോദിയും   പ്രിയങ്ക ഗാന്ധിയും   ഇന്ന് കേരളത്തില്‍ എത്തും

പ്രചാരണത്തിനായി നരേന്ദ്ര മോദിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തില്‍ എത്തും


തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്ന് കേരളത്തിലെത്തും.


എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. രാവിലെ ഒമ്ബത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയിരുന്നു.


യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് തെക്കന്‍കേരളത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യടനം. വലിയതുറയില്‍ റോഡ് ഷോയിലും പങ്കെടുക്കും. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നാളെയാണ് പര്യടനം.


സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഈ​​​സ്റ്റ​​​ര്‍-വി​​​ഷു കി​​​റ്റ് വി​​​ത​​​ര​​​ണം ഇന്ന് മുതല്

സം​​​സ്ഥാ​​​ന സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ ഈ​​​സ്റ്റ​​​ര്‍-വി​​​ഷു കി​​​റ്റ് വി​​​ത​​​ര​​​ണം ഇന്ന് മുതല്

 




തിരുവനന്തപുരം : ഏപ്രിലിലെ വിഷു-ഈസ്റ്റര്‍ സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ വരുന്നതിനാലാണ് ഏപ്രിലിലെ കിറ്റ് നേരത്തെ നല്‍കുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്ബ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

സ്പെഷ്യല്‍ ഭക്ഷ്യക്കിറ്റ് വിതരണവും മുന്‍ഗണനേതര കാര്‍ഡുകാര്‍ക്ക് അരി നല്‍കുന്നതും തടയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 2020 ഏപ്രില്‍ മുതല്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഭാഗമായാണ് വിഷു, ഈസ്റ്റര്‍ കിറ്റും. ഫെബ്രുവരിയിലെ കിറ്റ് വിതരണം 31ന് അവസാനിക്കും. മാര്‍ച്ചിലെ കിറ്റ് വിതരണവും പുരോഗമിക്കുന്നു.

കിറ്റിലുള്ളത്

പഞ്ചസാര - 1 കിലോഗ്രാം, കടല - 500 ഗ്രാം, ചെറുപയര്‍ - 500 ഗ്രാം, ഉഴുന്ന് - 500 ഗ്രാം, തുവരപരിപ്പ് - 250 ഗ്രാം, വെളിച്ചെണ്ണ - 1/2 ലിറ്റര്‍, തേയില - 100 ഗ്രാം, മുളക് പൊടി - 100 ഗ്രാം, ആട്ട - ഒരു കിലോഗ്രാം, മല്ലിപ്പൊടി - 100 ഗ്രാം, മഞ്ഞള്‍പ്പൊടി - 100 ഗ്രാം, സോപ്പ് - രണ്ട് എണ്ണം, ഉപ്പ് - 1 കിലോഗ്രാം, കടുക്/ ഉലുവ - 100 ഗ്രാം.

പോരാട്ടം   യു ഡി എഫും ബി ജെ പിയും   തമ്മിലെന്ന് കുഞ്ഞാലിക്കുട്ടി

പോരാട്ടം യു ഡി എഫും ബി ജെ പിയും തമ്മിലെന്ന് കുഞ്ഞാലിക്കുട്ടി

കാസര്‍കോട്- കാസര്‍കോടും മഞ്ചേശ്വരവും മറ്റു സംസ്ഥാനത്തെ മിക്ക മണ്ഡലങ്ങളിലും പോരാട്ടം യു ഡി എഫും ബി ജെ പിയും നേര്‍ക്കുനേരാണെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കാസര്‍കോട് പ്രസ് ക്ലബിന്റെ പഞ്ചസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും യു ഡി എഫിനു വലിയ വിജയമുണ്ടാകും. തെക്കന്‍ ജില്ലകളിലും സ്ഥിതി അങ്ങനെ തന്നെയായിരിക്കും. തുടക്കത്തിലെ സ്ഥിതി അപേക്ഷിച്ചു യു ഡി എഫ് അടിച്ചുകയറുന്ന സ്ഥിതിയാണിന്നുള്ളത്. യു ഡി എഫ് മുന്നോട്ടു കുതിക്കുന്നതിന്റെ അങ്കലാപ്പിലാണ് എല്‍ ഡി എഫ്.


സുരേഷ്ഗോപിയല്ല, മുഖ്യമന്ത്രി തന്നെ യു ഡി എഫ് സ്ഥാനാര്‍ഥി ഗുരുവായൂരില്‍ വിജയിക്കുമെന്നു പറയാതെ പറഞ്ഞു. എല്‍ ഡി എഫിന്റെ കോ-ലീ-ബി ആരോപണം തുരുമ്പിച്ചതാണ്. ഇടതുപക്ഷം സൗകര്യപൂര്‍വം വര്‍ത്തമാനം പറയാന്‍ കൊള്ളാം. അവര്‍ ബി ജെ പി മത്സരിക്കുന്നതിന്റെയും മത്സരിക്കാതിരിക്കുന്നതിന്റെയും ഗുണം തേടി നടക്കുന്നവരാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല, മുന്‍ മന്ത്രി സി ടി അഹമ്മദലി, എ അബ്ദുല്‍റഹ്മാന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.