തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയും ഇന്ന് കേരളത്തിലെത്തും.
എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിനായെത്തുന്ന നരേന്ദ്ര മോദി പാലക്കാടാണ് എത്തുന്നത്. രാവിലെ 11 മണിയോടെ കോട്ടമൈതാനിയിലാണ് പൊതുയോഗം. ജില്ലയിലെ പന്ത്രണ്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം സമ്മേളന വേദിയിലുണ്ടാവും. രാവിലെ ഒമ്ബത് മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ കേരളത്തിലെത്തിയിരുന്നു.
യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി ആദ്യമെത്തുന്നത് തെക്കന്‍കേരളത്തിലാണ്. രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്കയെത്തുന്നത്. രാവിലെ പത്തരയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന പ്രിയങ്ക കായംകുളം മണ്ഡലത്തിലെ പൊതുപരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ആദ്യ ദിവസത്തെ പര്യടനം. വലിയതുറയില്‍ റോഡ് ഷോയിലും പങ്കെടുക്കും. തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നാളെയാണ് പര്യടനം.

0 التعليقات: