Monday, 29 March 2021

എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ്, 24 ന്യൂസ് സര്‍വേകള്‍


കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയ്ക്ക് തുടര്‍ഭരണം പ്രവചിച്ച് ചാനല്‍ സര്‍വെകള്‍. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് ചാനലുകള്‍ പുറത്തുവിട്ട സര്‍വേകളിലാണ് ഭരണത്തുടര്‍ച്ച പ്രവചിക്കുന്നത്.


42 ശതമാനം വോട്ടുവിഹിതം നേടി 82 മുതല്‍ 91 വരെ സീറ്റുകളുമായി എല്‍ഡിഎഫ് വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് - സീഫോര്‍ സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതല്‍ 54 വരെ സീറ്റുകള്‍ നേടാനും സാധിക്കും. എന്‍ഡിഎയ്ക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതല്‍ ഏഴ് വരെ സീറ്റുകളില്‍ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് ഏഷ്യാനെറ്റ് സര്‍വേ പ്രവചിക്കുന്നത്.


24 ന്യൂസ് സര്‍വെ പ്രകാരം എല്‍ഡിഎഫ് 76 സീറ്റുകളും യുഡിഎഫിന് 46 സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റും ലഭിക്കും. 17 മണ്ഡലങ്ങളിലെ ഫലം പ്രവചനാതീതമാണെന്നും സര്‍വേയില്‍ പറയുന്നു.


മുന്‍പും വിവിധ ചാനലുകള്‍ നടത്തിയ സര്‍വേകളില്‍ എല്‍ഡിഎഫിന് മികച്ച ഭൂരിപക്ഷത്തോടെ തുടര്‍ഭരണം പ്രവചിച്ചിരുന്നു.



SHARE THIS

Author:

0 التعليقات: