മുംബൈ: കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ബന്‍ദുപിലുള്ള ഡ്രീംസ് മാളില്‍ തീപിടുത്തം. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തെ തുടര്‍ന്ന് രോഗികളെയെല്ലാം സുരക്ഷതിമായി മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം തീപിടുത്തത്തില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് പ്രശാന്ത് കദം അറിയിച്ചു.
കെട്ടിടത്തിലെ ഒന്നാം നിലയിലുണ്ടായ തീപിടുത്തം കോവിഡ് 19 ആശുപത്രി പ്രവര്‍ത്തിക്കുന്ന നിലയിലേക്കും പടരുകയായിരുന്നു. 76 രോഗികളാണ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്. 23 ഓളം അഗ്‌നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

0 التعليقات: