Thursday, 25 March 2021

ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതുഅവധി


തിരുവനന്തപുരം - നിയമസഭാ തിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിതരഞ്ഞെടുപ്പും നടക്കുന്ന ഏപ്രില്‍ ആറിന് സംസ്ഥാനത്ത് പൊതുഅവധി. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്തെ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടു കൂടിയ അവധിയായിരിക്കും.


സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. കൂടാതെ വോട്ടര്‍ പട്ടികയില്‍ പേരു വന്നിട്ടുള്ളതും എന്നാല്‍ ആ ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന ഇതര വിഭാഗം ജീവനക്കാര്‍ക്കും കാഷ്വല്‍ ജീവനക്കാര്‍ക്കും വോട്ടെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധിയായിരിക്കും.






SHARE THIS

Author:

0 التعليقات: