Friday, 26 March 2021

എസ് വൈ എസ് സര്‍ക്കിള്‍ പ്രയാണം ശനിയാഴ്ച മുള്ളേരിയ സോണില്‍


മുള്ളേരിയ്യ :സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍ക്കിള്‍ പ്രയാണം ഇന്ന് മുളിയാര്‍ സര്‍ക്കിളില്‍ നടക്കും. പര്യടനം വൈകുന്നേരം 3 മണിക്ക് ബോവിക്കാനം വ്യാപാര ഭവനില്‍ തുടക്കംകുറിച്ച് ദേലംപാടി, ബെള്ളൂര്‍, കാറടുക്ക എന്നീ സര്‍ക്കിളുകളില്‍ സീകരണം ഏറ്റു വാങ്ങി പള്ളങ്കോട് സര്‍ക്കിളിലേ പള്ളങ്കോട് യൂണിറ്റില്‍ സമാപിക്കും. 


എസ് വൈ എസ് സോണ്‍ പ്രസിഡണ്ട് ജമാലുദ്ദീന്‍ സഖാഫിയുടെഅദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ജില്ലാ ഭാരവാഹികളായ സയ്യിദ് കണ്ണവം തങ്ങള്‍, അബ്ദുല്‍ ഖാദര്‍ സഖാഫി കാട്ടിപ്പാറ, അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍, അഹമദ് മുസ് ലിയാര്‍ കുണിയ തുടങ്ങിയവര്‍ വിവിധ സര്‍ക്കിള്‍ കേന്ദ്രങ്ങളില്‍ പദ്ധതി അവതരണം നടത്തും.





SHARE THIS

Author:

0 التعليقات: