Friday, 26 March 2021

മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം; നാല് മരണം


ധാക്ക: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരായ പ്രതിഷേധത്തിനിടെ ബംഗ്ലാദേശില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പൊലീസുമായുള്ള സംഘര്‍ഷത്തിലാണ് നാല് പേര്‍ മരിച്ചത്. ബംഗ്ലാദേശിലെ തുറമുഖനഗരമായ ചിറ്റഗോങ്ങിലാണ് പ്രതിഷേധവും വെടിവെപ്പുമുണ്ടായത്. 


പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവേശിച്ച് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു.


ദ്വിദിന സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാവിലെ ധാക്കയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ബംഗ്ലദേശിന്റെ സ്വാതന്ത്യ ആഘോഷങ്ങളിലും പങ്കെടുക്കും. കോവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.



SHARE THIS

Author:

0 التعليقات: