കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പര്യടനം നിര്‍ത്തി പ്രൊഫ. കെ ഐ ആന്റണി നിരീക്ഷണത്തിലേക്ക് മാറി. കഴിഞ്ഞദിവസം തൊടുപുഴ ടൗണ്‍ പള്ളിയില്‍ ഓശാന തിരുനാള്‍ കുര്‍ബാനയില്‍ സംബന്ധിച്ച ശേഷം ആന്റണി നഗരസഭ പ്രദേശങ്ങളില്‍ കുടുംബയോഗങ്ങളിലും പങ്കെടുത്തിരുന്നു. കൂടാതെ മണ്ഡലത്തിലെ വിവിധ സമുദായ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ജെ ജോസഫിനും നേരത്തെ കോവിഡ് ബാധിച്ചിരുന്നു. കോവിഡ് മുക്തനായശേഷമാണ് ജോസഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായത്.

0 التعليقات: