തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ എക്സിറ്റ് പോളുകള്‍ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്സിറ്റ് പോളുകള്‍ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച് കമ്മിഷന്‍ ഉത്തരവിറക്കി.
ബംഗാളിലും അസമിലും നാളെയാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്. നാളെ രാവിലെ ഏഴ് മണി മുതല്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 29 ന് 7.30 വരെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലൊന്നും എക്സിറ്റ് പോളുകള്‍ പാടില്ല. വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറിനുള്ളില്‍ അഭിപ്രായ സര്‍വേകളോ മറ്റു സര്‍വേകളോ ഏതെങ്കിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചു.

0 التعليقات: