അസമും ബംഗാളും
ഇന്ന് പോളിംഗ്
ബൂത്തിലേക്ക്
അസം, ബംഗാള്‍ സംസ്ഥാനങ്ങളിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ബംഗാളില്‍ ആകെയുള്ള 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമിലെ 126 മണ്ഡലങ്ങളിലെ 47 ഇടത്തുമാണ് വോട്ടെടുപ്പ്.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടും. ആകെ 1.54 കോടി വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനവകാശം വിനിയോഗിക്കുക.
ബംഗാളില്‍ മാത്രം 684 കമ്പനി അര്‍ധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

0 التعليقات: