Sunday, 4 April 2021

വോട്ട് ചെയ്യാന്‍ ഫോട്ടോ വോട്ടര്‍ സ്ലിപ് മാത്രം പോര; തിരിച്ചറിയാന്‍ ഈ 11 രേഖകളില്‍ ഒന്ന് വേണം

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഫോട്ടോയുള്ള വോട്ടര്‍ സ്ലിപ് മാത്രം പോരെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. അത് മാത്രമായി തിരിച്ചറിയല്‍ രേഖയായി പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വോട്ടര്‍ ഐഡി കാര്‍ഡോ മറ്റ് 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമോ കൂടി വേണം. തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടര്‍ ഐഡി കാര്‍ഡുള്ള വോട്ടര്‍മാര്‍ അത് തന്നെ ഹാജരാക്കേണ്ടതാണ്. കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ് ബുകുകള്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കുന്നതല്ലെന്ന് കമീഷന്‍ അറിയിച്ചു.


വോട്ടര്‍ ഐഡി ഇല്ലാത്തവര്‍ ഈ 11 തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് ഹാജരാക്കണം: 1. ആധാര്‍ കാര്‍ഡ് 2. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോബ് കാര്‍ഡ് 3. ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവ നല്‍കുന്ന പാസ് ബുക്കുകള്‍ 4. തൊഴില്‍ മന്ത്രാലയം നല്‍കുന്ന ഹെല്‍ത് ഇന്‍ഷൂറന്‍സ് സ്മാര്‍ട് കാര്‍ഡ് 5. ഡ്രൈവിംഗ് ലൈസന്‍സ് 6. പാന്‍ കാര്‍ഡ് 7. നാഷനല്‍ പോപുലേഷന്‍ രജിസ്റ്ററിന് (എന്‍പിആര്‍) കീഴിലെ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍ജിഐ) നല്‍കുന്ന സ്മാര്‍ട് കാര്‍ഡ് 8. ഇന്ത്യന്‍ പാസ്പോര്‍ട് 9. ഫോടോയുള്ള പെന്‍ഷന്‍ രേഖ 10. കേന്ദ്ര, സംസ്ഥാന സര്‍കാറുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവ ജീവനക്കാര്‍ക്ക് നല്‍കുന്ന ഫോട്ടോയുള്ള സെര്‍വീസ് ഐഡന്റിറ്റി കാര്‍ഡ് 11. എംപിമാര്‍ എംഎല്‍എമാര്‍ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്.




SHARE THIS

Author:

0 التعليقات: