ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ വിരലിനു പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പൂര്‍ണ ഫിറ്റ്‌നസിലെത്തിയെന്നും ഈ വര്‍ഷത്തെ ഐ പി എല്ലിന്റെ ആദ്യ മത്സരം മുതല്‍ ചെന്നെക്കായി കളിക്കാന്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഓഫിഷ്യല്‍മാരിലൊരാള്‍ കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 10ന് ഡല്‍ഹിക്കെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.
'രവീന്ദ്ര ജഡേജ നെറ്റ്‌സില്‍ വളരെ മികച്ച രീതിയില്‍ ബാറ്റും, ബോളും ചെയ്യുന്നു. അദ്ദേഹം ഉറപ്പായും ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും.'- ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പങ്കുവച്ചു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് താരത്തിന് ടീമിനൊപ്പം ചേരാന്‍ ബിസിസിഐ അനുമതി നല്‍കിയത്. സിഎസ്‌കെ ക്യാമ്പയില്‍ ചേരും മുമ്പുതന്നെ ജഡേജ ബാറ്റിംഗിലും ബൗളിംഗിലും പരിശീലനം ആരംഭിച്ചിരുന്നു. പരിശീലനം തുടങ്ങിയ ജഡേജ ധോണിക്കൊപ്പമുള്ള ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ധോണിയെ ഓരോ തവണ കാണുമ്പോഴും ആദ്യമായി കാണുന്ന ആവേശമാണെന്ന വിശേഷണത്തോടെയാണ് ജഡേജ ചിത്രങ്ങള്‍ പങ്കുവച്ചത്. 2009ല്‍ താന്‍ ചെന്നൈ ടീമിന്റെ കൂടെ ചേര്‍ന്നപ്പോള്‍ അന്ന് ധോണിയെ കണ്ടപ്പോള്‍ എത്ര ആവേശം തോന്നിയോ അത്രക്ക് തന്നെ ഇന്നലെ കണ്ടപ്പോഴും തോന്നുന്നു. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല എന്നായിരുന്നു താരം കുറിച്ചത്.

0 التعليقات: