തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി യോഗ്യത വേണ്ട തസ്തികകളിലേക്കു പിഎസ്സി നടത്തുന്ന പൊതു പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്നു നടക്കും. 2.52 ലക്ഷം പേരാണ് എഴുതുന്നത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്ന പരീക്ഷ എഴുതാന്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും അവസരം നല്‍കും. റിസര്‍വ് ബാങ്കിന്റെ പരീക്ഷ കാരണം ആദ്യ ഘട്ട പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് രേഖകള്‍ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് അവസരം നല്‍കിയിട്ടുണ്ട്. ഗുരുതര കാരണങ്ങളാല്‍ രണ്ടു ഘട്ട പരീക്ഷകളും എഴുതാന്‍ സാധിക്കാത്തവര്‍ക്കായി ഒരു പരീക്ഷ കൂടി നടത്തും. തീയതി പിന്നീടു പ്രഖ്യാപിക്കും.

0 التعليقات: