Saturday, 17 April 2021

കൊവിഡ് വ്യാപനം: നിസാമുദ്ദീന്‍ ദര്‍ഗ ഏപ്രില്‍ 30 വരെ അടച്ചിടുമെന്ന് ചെയര്‍മാന്‍


ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് 19 കേസുകളില്‍ അഭൂതപൂര്‍വമായ വര്‍ധനവ് ഉണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ ഹസ്രത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗാ ഷെരീഫ് ഏപ്രില്‍ 30 വരെ അടച്ചിടുമെന്ന് ചെയര്‍മാന്‍ അഫ്സര്‍ അലി നിസാമി പറഞ്ഞു. തലസ്ഥാനത്ത് കൊറോണ വൈറസ് കേസുകളുടെ ദൈനംദിന വര്‍ധനവ് കണക്കിലെടുത്താണ് ഞങ്ങള്‍ തീരുമാനമെടുത്തതെന്നും മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെ എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പിന്തുടരുന്നുണ്ടെങ്കിലും ഏപ്രില്‍ 30 വരെ ദര്‍ഗ അടച്ചിടുന്നതാണ് നല്ലതെന്ന് കരുതിയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ദര്‍ഗ കൂടുതല്‍ കാലം അടച്ചിടും.

വിശുദ്ധ റമദാന്‍ മാസമായതിനാല്‍ രാജ്യമെമ്ബാടുമുള്ള നിരവധി മുസ്ലിംകളാണ് ദര്‍ഗയിലെത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 24,000 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതോടെ എണ്ണം അതിവേഗം ഉയരുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദേശീയ തലസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഏകദിന വര്‍ധനവാണിത്. കഴിഞ്ഞ ദിവസം 19,486 കോവിഡ് 19 കേസുകളും 141 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.



SHARE THIS

Author:

0 التعليقات: