Monday, 19 April 2021

ഏപ്രില്‍ 30 വരെയുള്ള പി എസ് സി പരീക്ഷകള്‍ മാറ്റി


തിരുവനന്തപുരം - കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരള പി എസ് സി പരീക്ഷകള്‍ മാറ്റിവച്ചു. നാളെ മുതല്‍ ഏപ്രില്‍ 30 വരെ നടത്താനിരുന്ന  പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തിയതി പിന്നീട് അറിയിക്കും.


വിവിധ തസ്തികകളിലേക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖങ്ങളും സാക്ഷ്യപത്ര പരിശോധനയും മാറ്റി വച്ചതായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും പുതിയ തിയതികള്‍ പ്രഖ്യാപിക്കുക.






SHARE THIS

Author:

0 التعليقات: