Saturday, 3 April 2021

താജുശ്ശരിയയുടെ വിയോഗം ; ശിറിയയിലേക്ക് ജന പ്രവാഹം, ഖബറടക്കം വൈകുന്നേരം 4 മണിക്ക് ലത്തീഫിയയുടെ ചാരത്ത്



ഷിറിയ-പ്രിയ ഉസ്താദിനെ അവസാനമായി ഒരു നോക്ക് കാണാന്‍ നാടിന്റെ നാനാ ദിക്കില്‍ നിന്നും ജനം ഷിറിയയിലേക്ക് ഒഴുകുകയാണ്.അര നൂറ്റാണ്ടിലേറെക്കാലം കേരളത്തിലും കര്‍ണാകയിലും ദീനീ വൈജ്ഞാനിക രംഗത്ത് നിറ സാനിദ്ധ്യമായിരുന്ന താജുശ്ശരീഅയുടെ വിയോഗം താങ്ങാനാകാതെ പ്രാസ്ഥാനിക കുടുംബവും ശിഷ്യ ഗണങ്ങളും. രാവിലെ 9-15 ന് ഉസ്താദിന്റെ വിയോഗം അറിഞ്ഞയുടനെ ഷിറിയയിലുളള സ്വവസതിയിലേക്ക് ജനം ഒഴുകിത്തുടങ്ങി.പ്രമുഖ സാദാത്തുക്കളും പ്രാസ്ഥാനിക നേതാക്കളും രാഷ്ട്രീയ സാമൂഹിക നായകരും വീട്ടിലെത്തി അനുശോചനം അറിയിച്ചു,ചെറു സംഘങ്ങളായുളള മയ്യിത്ത് നിസ്‌ക്കാരങ്ങളും നടന്ന വരുന്നു.വൈകീട്ട് 4  മണിക്ക് ലത്തീഫിയ കോമ്പോണ്ടില്‍  നടക്കുന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് സമസ്തയുടെ സമുന്നതരായ നേതാക്കള്‍ നേതൃത്വം നല്‍കും.ലത്തീഫിയയുടെ ചാരെ ഖബറടക്കും



SHARE THIS

Author:

0 التعليقات: