Friday, 2 April 2021


സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് വിടപറഞ്ഞു.


കുമ്പള: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാര്‍(86) നിര്യാതനായി. ഇന്ന് രാവിലെ ഷിറിയയിലെ സ്വവസതിയിലായിരുന്നു അന്ത്യം.



1935 മാര്‍ച്ച് നാലിന് കാസര്‍കോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം.

പിതാവ്: അബ്ദു റഹ്മാന്‍ ഹാജി. മാതാവ്: മര്‍യം. പരമ്പരാഗത മുക്രിമാരാണു ഉസ്താദിന്റെ പിതൃകുടുംബം. 


സഹോദരങ്ങള്‍: കുഞ്ഞിപ്പ ഹാജി, അന്തിഞ്ഞി ഹാജി, ബീരാന്‍ ഹാജി, മുഹമ്മദ് അബൂബക്കര്‍ ഹാജി, മൂസ, ആഇഷ, ഹവ്വാഉമ്മ, അബ്ദുല്ല.

ഭാര്യ: മര്‍യംഹജ്ജുമ്മ

മക്കള്‍:അബ്ദുറഹ്മാന്‍ നിസാമി, അബൂബക്കര്‍ എം, ത്വയ്യിബ്, ഹാഫിള് അന്‍വര്‍ അലി സഖാഫി, ആയിഷ, സൈനബ, കുബ്‌റ, റാബിഅ

ഖബറടക്കം: 4 മണിക്ക് ഷിറിയയില്‍

പഴയ കാലത്തെ ഓത്തുപള്ളിയിലാണ് പഠനരംഭം. മുട്ടം ജുമാമസ്്ജിദില്‍ മുക്രിയായിരുന്ന മൂസ മുക്രിയാണ് പ്രഥമ ഗുരു.  അഞ്ചാം ക്ലാസ് വരെ സ്‌കൂള്‍ പഠനം കന്നഡ മീഡിയത്തിലായിരുന്നു. മൂസ മുക്രി തന്നെയായിരുന്നു സ്‌കൂളിലെയും ഗുരുനാഥന്‍. ഒളയം മുഹ്്യദ്ദീന്‍ മുസ്്‌ലിയാരില്‍ നിന്നാണ് ദര്‍സാരംഭം. പിന്നീട് സൂഫീവര്യനും പണ്ഡിതനുമായ എടക്കാട് കുഞ്ഞഹമ്മദ് മുസ്്‌ലിയാരുടെ അടുക്കല്‍ രണ്ട് വര്‍ഷം പഠനം നടത്തി. അല്‍ ബയാന്‍ മാസിക പത്രാധിപരും സമസ്ത മുശാവറ അംഗവുമായിരുന്ന കാടേരി അബ്ദുല്‍ കലാം മുസ്്‌ലിയാരുടെ പക്കല്‍ പരപ്പനങ്ങാടിയില്‍ ദര്‍സ് പഠനം തുടര്‍ന്നു. 1952ല്‍ പൊസോട്ട് ജുമാമസ്്ജിദില്‍ പൈവളിഗെ മുഹമ്മദ് ഹാജി മുസ്്‌ലിയാരുടെ ദര്‍സില്‍. പിറ്റേ വര്‍ഷം ഉപരിപഠനാര്‍ഥം തളിപ്പറമ്പ്് ഖുവത്തുല്‍ ഇസ്്‌ലാം അറബിക് കോളജിലേക്ക് ചേര്‍ന്നു. ഇ കെ അബൂബക്കര്‍ മുസ്്‌ലിയാറായിരുന്നു മുദര്‍റിസ്. ഇ കെ ഹസന്‍ മുസ്്‌ലിയാരും സി എം വലിയുല്ലാഹിയും ആയിരുന്നു കിതാബുകള്‍ ഓതിക്കൊടുത്തത്. 

പിന്നീട് നാട്ടില്‍ ഖത്വീബ് ആയി സേവനം ചെയ്യുമ്പോ്ള്‍  മുഹമ്മദാജി ഉസ്്താദിന്റെ ദര്‍സില്‍ പഠനം നടത്തി.നാട്ടിലെ ജോലി മതിയാക്കി അലിക്കുഞ്ഞി മുസ്്‌ലിയാര്‍ പരപ്പനങ്ങാടിയില്‍ കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍ ദര്‍സില്‍ ചേര്‍ന്നു. ഏഴ് വര്‍ഷമാണ് ഇവിടെ പഠിച്ചത്. 1962 ല്‍ ദയൂബന്ത് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം. ഖത്വീബുല്‍ ഹിന്ദ് ഖാരിഅ് മുഹമ്മദ് ത്വയ്യിബ് ആയിരുന്ന അവിടെ പ്രഥാന ഗുരനാഥന്‍. ദൌറത്തുല്‍ ഹദീസിലാണ് പഠനം നടത്തിയത്. 

കുമ്പോ്‌ലിലായിരുന്നു പ്രഥമ ദര്‍സ് സേവനം.കാടങ്കോട്,പൂച്ചക്കാട് ഉപ്പിനങ്ങാടി,ബല്ലാകടപ്പുറം,ഷിറിിയ ലത്തീഫിയ,പളളിപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ ദര്‍സ് പഠനത്തിന് ശേഷം നിലവില്‍ പൊയ്യത്ത്ബലയില്‍ പ്രധാന മുദരിസായി സേവനം ചെയ്യുതയായുരുന്നു.

മുപ്പതാം വയസ്സില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി.

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ബേക്കല്‍ ഇബ്‌റാഹിം മുസ്ലിയാര്‍, സയ്യിദ് ഉമര്‍ കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, മര്‍ഹൂം കാക്കൂ ഉമര്‍ ഫൈസി, എം എസ് തങ്ങള്‍ മദനി മാസ്തിക്കുണ്ട്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ചെര്‍ക്കള അഹ്മദ് മുസ്ലിയാര്‍, മജീദ് ഫൈസി ചെര്‍ക്കള, തുടങ്ങിയവര്‍ പ്രധാന ശിഷ്യരാണ്.ശിറിയ ലത്തീഫിയ പ്രസിഡന്റ്,സഅദിയ്യ് ഉപാദ്ധ്യക്ഷന്‍ തുടങ്ങിയ ഒട്ടേറെ സ്ഥാനങ്ങള്‍ വഹിച്ച്് വരികയായിരുന്നു.നിര്യാണത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി ്അബൂബക്കര്‍ മുസ്ല്യാര്‍,കുമ്പോല്‍ കെ എസ് ആറ്റകേകായ തങ്ങള്‍ എന്നിവര്‍ അനുശോചിച്ചു










SHARE THIS

Author:

0 التعليقات: