Saturday, 17 April 2021

ഷംസീറിന്റെ ഭാര്യയായതുകൊണ്ട് തന്നെ വ്യക്തിപരമായി വേട്ടയാടുന്നു; ഷഹല

 


തിരുവനന്തപുരം: നിയമന വിവാദത്തില്‍ പ്രതികരിച്ച് എ. എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യ ഡോ. ഷഹല. തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്നും വിവാദങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഷഹല പറഞ്ഞു


ജോലിക്ക് അപേക്ഷിച്ചത് അര്‍ഹതയുള്ള യോഗ്യതയുള്ളതിനാലാണ്. എംഎല്‍എയുടെ ഭാര്യയായതിനാലാണ് തന്നെ വേട്ടയാടുന്നത്. വ്യക്തിഹത്യ നല്‍കുന്നവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ഷഹല പറഞ്ഞു. കോടതിയില്‍ വിശ്വസിച്ചു പോയി എന്നതാണ് താന്‍ ചെയ്ത തെറ്റ്. ആരാണോ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് അവര്‍ക്കൊപ്പമാണ് കോടതിയെന്ന് മനസിലായെന്നും ഷഹല വിശദീകരിച്ചു.



SHARE THIS

Author:

0 التعليقات: