ഡല്‍ഹി- രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും. സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗം കുറ്റപ്പെടുത്തി. ശമശാനങ്ങളും ഖബര്‍സ്ഥാനും; രണ്ട് വാഗ്ദാനങ്ങളും കേന്ദ്രം നടപ്പാക്കിയെന്ന് രാഹുല്‍ഗാന്ധി തന്റെ ട്വീറ്റിലൂടെ പരിഹസിച്ചു.
പൊതുമേഖല സ്ഥാപനങ്ങളെ ഉപയോഗിച്ച് കോവാക്‌സീന്റെ ഉത്പാദനം പത്തിരട്ടിയാക്കാന്‍ ഇന്നലെയാണ് കേന്ദ്രം തീരുമാനിച്ചത്. ഇതിനുള്ള നടപടി നേരത്തെ സ്വീകരിക്കാത്തതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. പ്രതിദിന കേസുകള്‍ രണ്ടേ കാല്‍ ലക്ഷം കടന്നതോടെ ഓക്‌സിജനും വാക്‌സീനും കടുത്ത ക്ഷാമമാണ് രാജ്യം നേരിടുന്നത്. വാക്‌സീന്‍ കാരാര്‍ നല്‍കുന്നതില്‍ കേന്ദ്രം വരുത്തിയ കാലതാമസമാണ് പ്രതിസന്ധിക്ക് ഇടയായത്. അന്തിമ അനുമതിക്ക് മുമ്ബു തന്നെ കരാറിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വീഴ്ച വന്നു. ഇതുവരെ ആറര കോടി വാക്‌സീന്‍ കയറ്റുമതി ചെയ്ത ഇന്ത്യ ഇത് നിര്‍ത്തി വച്ച് ഇറക്കുമതിയിലേക്ക് തിരിയുകയാണ്.
ശമശാനങ്ങളില്‍ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കുന്ന കാഴ്ചകള്‍ സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്. ലോകത്ത് രോഗം സ്ഥിരീകരിച്ചവരില്‍ പത്ത് ശതമാനവും ഇന്ത്യയിലാണ്. സംസ്ഥാനങ്ങളില്‍ പ്രാദേശികമായി ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമ്ബൂര്‍ണ ലോക്ക്ഡൗണാകുമോ എന്ന ആശങ്കയിലാണ് രാജ്യം.
കേസുകള്‍ കുതിക്കുന്നു.
രാജ്യത്തെ കടുത്ത ആശങ്കയിലാഴ്ത്തി കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1341 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,75,649 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ1,23,354 പേര്‍ രോഗ മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,26,71,220 ആയി. 16,79,740 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍ വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.കര്‍ണാടകയില്‍ ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തെ എട്ടു നഗരങ്ങളിലെ രാത്രി കര്‍ഫ്യൂ ഏപ്രില്‍ 20 വരെ നീട്ടും.
0 التعليقات: