Friday, 16 April 2021

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂട്ട പരിശോധന ഇന്ന് പൂര്‍ത്തിയാകും


കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട കൂട്ട പരിശോധന ഇന്ന് പൂര്‍ത്തിയാകും. കൊവിഡ് വ്യാപനം രൂക്ഷമായ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കാനാണ് നിര്‍ദേശം.


ആദ്യ ദിനമായ ഇന്നലെ 1,33,836 പേരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. ഏറ്റവും കൂടുതല്‍ പേരെ പരിശോധിച്ചത് കോഴിക്കോട് ജില്ലയിലാണ്, 19,300 പേര്‍. എറണാകുളത്ത് 16,210 പേരെയും തിരുവനന്തപുരത്ത് 14,087 പേരെയും പരിശോധിച്ചു. ഏറ്റവും കുറവ് പരിശോധന കൊവിഡ് വ്യാപനം കുറഞ്ഞ ഇടുക്കിയിലാണ്, 3,055 പേര്‍. ഇന്നത്തെ ദിവസം രണ്ടര ലക്ഷം പരിശോധന പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാകും സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക.


സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇന്നലെ പതിനായിരത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.



SHARE THIS

Author:

0 التعليقات: