കൊച്ചി: മെഡിക്കല്‍ ഓക്‌സിജന് സംസ്ഥനത്ത് വില കൂടുന്നു. കോവിഡ് ബാധിതരുടെ എണ്ണംകൂടുന്നതിനിടെയാണ് ഓക്‌സിജനും വില കൂടുന്നത്. ഒരു ക്യുബിക് മീറ്റര്‍ ഓക്‌സിജന്റെ വില ഇപ്പോള്‍ 17 രൂപയാണ് . നേരത്തെ 11.50 രൂപയായിരുന്നു വില. പാലക്കാട് കഞ്ചിക്കോട് പ്ലാന്റെ ആണ് സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്‌സിജന്‍ ഉല്‍പാദകര്‍.
പ്ലാന്റിന്റെ ഉടമകള്‍ വില കൂട്ടുന്ന വിവരം സംസ്ഥാനത്തെ വിതരണക്കാരെ വാക്കാല്‍ അറിയിച്ചു. വെള്ളവും വൈദ്യുതിയുമാണ് ഓക്‌സിജന്‍ നിര്‍മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍. മലമ്ബുഴ അണക്കെട്ടില്‍നിന്നു കിന്‍ഫ്ര മുഖേനയാണ് കഞ്ചിക്കോട് പ്ലാന്റിന് ആവശ്യമുള്ള വെള്ളം നല്‍കുന്നത്. കെഎസ്ഇബിയാണ് വൈദ്യുതിയും നല്‍കുന്നത്.
എന്നാല്‍ ഇപ്പോള്‍ വില കൂട്ടിയത് ന്യായീകരിക്കാനാവില്ലെന്നും വെള്ളത്തിന്റെയും, വൈദ്യുതിയുടെയും നിരക്കില്‍ വര്‍ധന ഉണ്ടായിട്ടില്ലെന്നും വര്‍ധിച്ച ഉപയോഗം മുന്‍കൂട്ടിക്കണ്ടു കൊള്ളലാഭത്തിനാണ് ഈ വിലകൂട്ടലെന്ന് വിതരണക്കാര്‍ ചൂണ്ടിക്കാട്ടി.

0 التعليقات: