Tuesday, 27 April 2021

പാനൂര്‍ മന്‍സൂര്‍ വധം; ഒരാള്‍ കൂടി കസ്റ്റഡിയില്‍



പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. മുണ്ടത്തോട് സ്വദേശി പ്രശോഭിനേയാണ് അന്വേഷണ സംഘം കസ്റ്റയിലെടുത്തത്. ബോംബ് നിര്‍മിച്ചതിന് പിന്നില്‍ ഇയാളാണെന്നാണ് സൂചന.

വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.


അതേസമയം, പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതി പി. പി ജാബിറിന്റെ മുക്കില്‍ പീടിക, വള്ളുകണ്ടിയിലെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനങ്ങള്‍ എന്നിവ ഇന്ന് കത്തിനശിച്ച നിലയില്‍ കണ്ടെത്തി. വീടിന് പിന്നിലെ ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍, രണ്ട് ടൂ വീലര്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു. രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പൊലീസും, ഫയര്‍ സര്‍വീസും ചേര്‍ന്നാണ് തീ അണച്ചത്. സംഭവത്തിനു പിന്നില്‍ ലീഗ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.



SHARE THIS

Author:

0 التعليقات: