ഡല്‍ഹി -തുടര്‍ച്ചയായ ആറാം ദിവസവും മൂന്ന് ലക്ഷം കടന്ന് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരായവരുടെ എണ്ണം 3,23,144 ആണ്. നേരിയ ആശ്വാസം പകര്‍ന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് ഇന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകള്‍ അനുസരിച്ച് 3,52,991 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 2771 പേരാണ്. ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,97,894 ആയി. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,76,36,307 ആണ്.
ഇന്നലെ 2,51,827 കോവിഡ് മുക്തരായി ആശുപത്രി വിട്ടു. ഇതുവരെ 14,52,71,186 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. 28,82,204 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 1,45,56,209 പേര്‍ കോവിഡ് മുക്തരായി.
പതിവ് പോലെ രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 47.67 ശതമാനവും അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്രയില്‍ മാത്രം 15.07 ശതമാനം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മരിച്ചവരില്‍ 524 പേരും മഹാരാഷ്ട്രയില്‍ നിന്നാണ്. ഡല്‍ഹിയില്‍ ഇന്നലെ 380 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അഞ്ച് സംസ്ഥാനങ്ങളില്‍ ഇങ്ങനെ,
മഹാരാഷ്ട്ര- 48,700
ഉത്തര്‍പ്രദേശ്- 33,551
കര്‍ണാടക- 29,744
കേരളം-21,890
ഡല്‍ഹി-20201
ഏപ്രില്‍ 15ന് ശേഷമാണ് ഇന്ത്യയിലെ കോവിഡ് രോഗികള്‍ ദിവസേന രണ്ട് ലക്ഷത്തിന് മുകളില്‍ ആയി തുടങ്ങിയത്.
കേരളത്തില്‍ ഇന്നലെ 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, സംസ്ഥാനത്ത് ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്ത് വ്യാപിച്ചു കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് രോഗബാധിതരില്‍ 40 ശതമാനം അതിതീവ്ര രോഗവ്യാപന ശേഷിയുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദവും മാരകമായ ദക്ഷിണാഫ്രിക്കന്‍ വകഭേദവും കേരളത്തിന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യുകെ വകഭേദം കൂടുതലായി കണ്ടെത്തിയത് വടക്കന്‍ ജില്ലകളിലാണ്

0 التعليقات: