അഞ്ചലില്‍ മദ്യപാനത്തിനിടെ ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു.കുട്ടപ്പനെ ആണ് സുഹൃത്ത് കൊന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.
മദ്യപാനത്തിനിടെ ഉണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ലൈബു അക്രമാസക്തനാകുകയായിരുന്നു. വീട്ടിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് കുട്ടപ്പനെ വെട്ടി. സംഭവസ്ഥലത്തു തന്നെ കുട്ടപ്പന്‍ മരിച്ചു. അച്ഛനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ മകന്‍ വിഷ്ണുവിന്റെ മുന്നില്‍ വച്ചായിരുന്നു കുട്ടപ്പന്റെ ദാരുണാന്ത്യം.ലൈബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

0 التعليقات: