Sunday, 18 April 2021

കാസര്‍കോട് സോണ്‍ എസ് വൈ എസ് റമളാന്‍ പ്രഭാഷണം നാളെ തുടങ്ങും



കാസര്‍കോട്: റമളാന്‍ ആത്മമ വിചാരത്തിന്റെ കാലം എന്ന പ്രമേയത്തില്‍ കാസര്‍കോട് സോണ്‍ എസ് വൈ എസ് റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം നാളെ  ചെട്ടുംകുഴി മര്‍കസുസ്സആദ എജുകേഷണല്‍ സെന്ററില്‍ ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി ദശ ദിന റമളാന്‍ പ്രഭാഷണം, ഇഫ്താര്‍ സംഗമം, സാന്ത്വനം ഫണ്ട് ശേഖരണം, ഭിന്നശേഷി സംഗമം എന്നിവ നടക്കും. ക്യാമ്പയിന്റെ ഉല്‍ഘാടനം കേരള മുസ്ലിം ജമാഅത്ത് സോണ്‍ ഫിനാന്‍സ് സെക്രട്ടറി സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി നിര്‍വ്വഹിക്കും. അബ്ദുല്‍ റസാഖ് സഖാഫി  കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിക്കും. ശാഫി സഖാഫി ഏണിയാടി മുഖ്യ പ്രഭാഷണം നടത്തും. അലി സഖാഫി, മുനീര്‍ എര്‍ മാളം, ആസിഫ് ആലംപാടി എന്നിവര്‍ സംബന്ധിക്കും. തിരഞ്ഞെടുക്കപ്പെട്ട പത്ത് യൂണിറ്റുകളില്‍ കാമ്പയിന്റെ ഭാഗമായി റമളാന്‍ പ്രഭാഷണം നടക്കും.



SHARE THIS

Author:

0 التعليقات: