Monday, 5 April 2021

കെ മുരളീധരന്റെ വാഹനം തടഞ്ഞു; നേമത്ത് കോണ്‍ഗ്രസ്- ബിജെപി സംഘര്‍ഷം


തിരുവനന്തപുരം -  നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമിരിക്കെ നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വെള്ളായണി സ്റ്റുഡിയോ റോഡ് പരിസരത്തുള്ള വീടുകളില്‍ കയറി വോട്ടഭ്യര്‍ഥന നടത്തിയപ്പോഴായിരുന്നു സ്ഥാനാര്‍ഥിക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണമുണ്ടായത്.


വീടുകളിലെത്തി മുരളീധരന്‍ പണം നല്‍കുകയാണ് എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷജീറിന് പരുക്കേറ്റു. സംഭവത്തില്‍ കെ മുരളീധരന് പരുക്കേറ്റിട്ടില്ല. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.



 

 




SHARE THIS

Author:

0 التعليقات: