Sunday, 4 April 2021

തന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈല്‍; പരാതി നല്‍കിയെന്ന് കെ. ബി ഗണേഷ് കുമാര്‍


തന്റെ പേരില്‍ ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലെന്ന പരാതിയുമായി പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ബി ഗണേഷ് കുമാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗണേഷ് കുമാര്‍ ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മിഷനും കൊട്ടാരക്കര എസ്.പി.ക്കും പരാതി നല്‍കി.


തനിക്ക് ഫേസ്ബുക്ക് കൈകാര്യം ചെയ്യാന്‍ അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. വര്‍ഗീയ വിദ്വേഷ പ്രചാരണങ്ങള്‍ അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുമെന്ന് ആശങ്കയുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വലിയ താരങ്ങളെ പ്രചാരണത്തിന് എത്തിക്കാത്തത് കൊവിഡ് വ്യാപനം ഭയന്നാണ്. കൊട്ടിക്കലാശം ഒഴിവാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം നല്ല കാര്യമെന്നും ഗണേഷ് കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.





SHARE THIS

Author:

0 التعليقات: