തിരുവനന്തപുരം: നിയന്ത്രണം കര്‍ശനമാക്കുമെന്ന പ്രഖ്യാപനങ്ങളുണ്ടെങ്കിലും കണ്ടെയ്ന്മെന്റ് സോണും ക്ലസ്റ്ററും തിരിച്ചുള്ള പ്രതിരോധ നീക്കങ്ങള്‍ രണ്ടാം തരംഗത്തിനു മുന്നില്‍ ദുര്‍ബലം. രോഗപ്പേടിയില്നിന്ന് വൈറസിനൊപ്പം ജീവിക്കാമെന്ന നിലയിലേക്കും നിസ്സംഗതയിലേക്കും സാമൂഹിക ജീവിതം മാറിയ സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ 'ബസിലെ നിര്‍ത്തിയാത്ര ഒഴിവാക്കലും മാസ്ക് ധരിക്കലുമൊഴികെ കണ്ണുരട്ടലും വടിയെടുക്കലും കൊണ്ട് കാര്യമായ ഫലമുണ്ടായിട്ടില്ലെന്ന്' ആരോഗ്യ വകുപ്പ് ഉന്നതന് മാധ്യമത്തോട് പറഞ്ഞു.
ജില്ല അധികൃതര്‍ കണ്ടെയ്ന്മെന്റ് സോണും മൈക്രോ കണ്ടെയ്ന്മെന്റ് സോണുമെല്ലാം പഴയപടി പ്രഖ്യാപിക്കുമെങ്കിലും പലയിടങ്ങളിലും പ്രദേശവാസികള്‍ പോലും അറിയുന്നില്ല.
കോവിഡ് കേസുകളുടെ പ്രതിദിന റിപ്പോര്‍ട്ടില്‍ സ്വന്തം പ്രദേശമുേണ്ടാ എന്ന് ആകാംക്ഷയോടെ പരതുകയും ജനം സ്വന്തം നിലക്ക് ജാഗ്രത പുലര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍നിന്നാണ് ഇൗ നിസ്സംഗതയിലേക്കുള്ള മാറ്റം . ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുവര്‍ക്ക് ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കിയതാണ് ഇതുവരെയില്ലാത്ത കര്‍ശന ഇടപെടല്‍.
വ്യാപന സ്വഭാവമനുസരിച്ച് ക്ലസ്റ്റര്‍ തിരിച്ചുള്ള പ്രതിരോധവും അവസാനിച്ച നിലയാണ്. സമ്ബര്‍ക്കപ്പട്ടിക തയാറാക്കലും നിരീക്ഷണവുമെല്ലാം മാസങ്ങള്‍ക്കുമുമ്ബ് നിര്‍ത്തിയിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ സര്‍വ നിയന്ത്രണവും മറികടന്ന ജനക്കൂട്ടങ്ങള്‍ക്കും കൂടിച്ചേരലുകള്‍ക്കും ശേഷം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിനോട് ജനങ്ങള്‍ക്ക് പൊതുവേ നിഷേധ നിലപാടാണ്. രാത്രി കര്‍ഫ്യൂ അടക്കം ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. സാമൂഹിക ജീവിതത്തെ പിടിച്ചുകെട്ടിയുള്ള നിയന്ത്രണങ്ങളിലേക്ക് കടക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിരുന്നു.
ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം ശക്തമായ ഭീതി ഉയര്‍ത്തുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹി ആസ്ഥാനമായ സ്ഥാപനം കേരളത്തിലെ 3000 സാമ്ബിളുകളില്‍ നടത്തിയ പഠനത്തില്‍ 30 ശതമാനത്തിലും ജനിതകവകഭേദം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. തെരെഞ്ഞടുപ്പിനുമുമ്ബ് വിവിധ ജില്ലകളില്‍നിന്നാണ് സാമ്ബ്ള്‍ ശേഖരിച്ചത്. എന്നാല്‍, വലിയ കൂടിച്ചേരലുകള്‍ നടന്ന തെരഞ്ഞെടുപ്പിനുശേഷം സ്ഥിതി കൂടുതല്‍ രൂക്ഷമായിരിക്കാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

0 التعليقات: