Tuesday, 27 April 2021

കാസറഗോഡ് വനിതാ ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു; ഗര്‍ഭസ്ഥ ശിശുവിനെയും രക്ഷിക്കാനായില്ല


മേല്‍പറമ്ബ്:  എട്ട് മാസം മുമ്ബ് വിവാഹിതയായ വനിതാ ഡോക്ടര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. ഗര്‍ഭസ്ഥ ശിശുവിനെയും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.


മേല്‍പറമ്ബിലെ ഡോ. അബുബകര്‍ അരമനയുടെ മകന്‍ ഡോ. ശവാഫറിന്റെ ഭാര്യ മഹ (26) ആണ് ശ്വാസതടസത്തെ തുടര്‍ന്ന് മംഗളൂരു ഇന്‍ഡ്യാന ആശുപത്രിയില്‍ മരണപ്പെട്ടത്.


തലശ്ശേരി ഒ വി കുടുംബാംഗമായ മഹ ഹൗസ് സര്‍ജന്‍സി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു.


മേല്‍പറമ്ബിലെ കുടുംബ വീട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്. മഹയ്ക്ക് ഗുരുതരമായ ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശുവിനെ കഴിഞ്ഞ ദിവസം പുറത്തെടുത്ത് അന്ത്യ കര്‍മം ചെയ്തിരുന്നു. മാതാവിനെയെങ്കിലും രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ചൊവ്വാഴ്ച പുലര്‍ചെയായിരുന്നു അന്ത്യം. മൃതദേഹം സംസ്‌കരിക്കുന്നതിനായി തലശേരിയിലെ തറവാട്ടിലേക്ക് കൊണ്ടുപോയി.



SHARE THIS

Author:

0 التعليقات: