കൊവിഡ് പ്രതിരോധ നടപടികള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി.വാക്സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് എതിരെയുണ്ടായ മനുഷ്യാവകാശ ലംഘനം രാജ്യത്തിന് അപമാനമാണന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സ്വതന്ത്ര രാജ്യത്ത് നടക്കാന്‍ പാടില്ലാത്ത കാര്യമാണിത്. രാജ്യത്തിന് അപമാനകരമാണ് ഇതെന്നും സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

0 التعليقات: