Saturday, 24 April 2021

വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്


വൈഗയുടെ കൊലപാതകത്തില്‍ പിതാവ് സനു മോഹന്റെ വാദങ്ങള്‍ തള്ളി പൊലീസ്.കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആള്‍മാറാട്ടം നടത്തി ജീവിക്കാനായിരുന്നു സനു മോഹന്റെ പദ്ധതി.


വൈഗയെ കൊലപ്പെടുത്തിയത് സാമ്ബത്തിക ബാധ്യതകളെ തുടര്‍ന്നാണെന്ന സനു മോഹന്റെ വാദം കള്ളമെന്ന് പൊലീസ് പറഞ്ഞു.ഗോവയില്‍ എത്തിയ ശേഷം ചൂതാട്ട കേന്ദ്രങ്ങളിലും മാളുകളിലും തീയറ്ററുകളിലും പ്രതി കറങ്ങി നടക്കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. സനു മോഹനെ മനോരോഗ വിദഗ്ധന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.




SHARE THIS

Author:

0 التعليقات: