Sunday, 25 April 2021


കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും മോദി മന്‍കീബാത്തില്‍ പറഞ്ഞു.

കൊവിഡ് വ്യാപനത്തെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ആവശ്യമാണെന്ന് മോദി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം നേര്‍ന്ന മോദി തളരരുതെന്നും പറഞ്ഞു.


അതേസമയം, രാജ്യത്ത് സൗജന്യ വാക്സിനേഷന്‍ പദ്ധതി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടൈന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.



SHARE THIS

Author:

0 التعليقات: