Saturday, 24 April 2021

ഓക്സിജന്‍ ക്ഷാമം; ഇന്ത്യയ്ക്ക് സഹായം നീട്ടി സൗദി, 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജന്‍ എത്തിക്കും


ഡല്‍ഹി: ഓക്സിജന്‍ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സഹായ ഹസ്തവുമായി സൗദി അറേബ്യ. അദാനി ഗ്രൂപ്പുമായും എംഎസ് ലിന്‍ഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്സിജന്‍ ഇന്ത്യയിലെത്തിക്കുന്നത്. 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാനാണ് തീരുമാനം.


റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ചിത്രങ്ങള്‍ സഹിതം ഇക്കാര്യങ്ങള്‍ ട്വീറ്റ് ചെയ്തത്. അദാനിയുമായും ലിന്‍ഡെയുമായും സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും എംബസി ട്വീറ്റില്‍ വ്യക്തമാക്കി. ദമാമില്‍ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്സിജനും എത്തിക്കുക.


ക്രയോജനിക് ടാങ്കുകള്‍ക്ക് പുറമേ, സൗദിയില്‍ നിന്ന് 5000 മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകളും എത്തിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ ഔസാഫ് സഈദിന് അദ്ദേഹം ഇക്കാര്യത്തില്‍ നന്ദിയറിയിച്ചു.




SHARE THIS

Author:

0 التعليقات: