യുപി ജയിലില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് വേണ്ടി ഇടപ്പെട്ടവര്‍ക്ക് നന്ദി രേഖപ്പെടുത്തി ഭാര്യ റെയ്ഹാനത്ത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു ജനപ്രതിനിധികള്‍, മാധ്യമങ്ങള്‍ എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും വിധി ആശ്വാസം നല്‍കുന്നതാണെന്നും സത്യം ജയിക്കുമെന്നും റെയ്ഹാനത്ത് പറഞ്ഞു.
സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. ചികിത്സയ്ക്ക് ശേഷം കാപ്പന് ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. എന്നാല്‍ കാപ്പന്‍ തടവില്‍ കഴിയുന്ന മഥുരയിലെ ജയിലില്‍ നിന്നും മാറ്റേണ്ട ആവശ്യമില്ലെന്നും ആവശ്യമെങ്കില്‍ കിടക്ക ഉറപ്പാക്കാം എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. എന്നാല്‍ ഇത് പറ്റില്ലെന്നും കാപ്പന് ചികിത്സ ലഭിക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.

0 التعليقات: