രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷം. ഇന്ന് അരലക്ഷത്തിന് മുകളിലാണ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. രാത്രി എട്ടുമണി മുതല്‍ രാവിലെ ഏഴുമണിവരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. വാരാന്ത്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാര്‍സല്‍ സര്‍വിസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി അസ്ലം ഷെയ്ക്ക് പറഞ്ഞു.
കര്‍ഫ്യൂ ഇല്ലാത്ത സമയങ്ങളിലും അഞ്ചുപേരിലധികം കൂടിനില്‍ക്കാന്‍ പാടില്ല. മാളുകള്‍, ഹോട്ടലുകള്‍, ബാറുകള്‍ തുടങ്ങിയവ അടച്ചിടും. ഹോം ഡെലിവറി അനുവദിക്കും. അവശ്യ സേവനങ്ങള്‍ക്കും ഇളവുണ്ട്. പകുതി യാത്രക്കാരുയി ബസുകള്‍ക്കും ട്രെയിനുകള്‍ക്കും സര്‍വിസ് നടത്താം.

0 التعليقات: