Sunday, 25 April 2021

കൊവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മ്മനിയും ഇറ്റലിയും പ്രവേശനവിലക്കേര്‍പ്പെടുത്തി


കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മ്മനിയും ഇറ്റലിയും പ്രവേശനവിലക്കേര്‍പ്പെടുത്തി. ഇന്ത്യയില്‍ നിന്നുള്ള ജര്‍മ്മന്‍കാര്‍ക്ക് മാത്രമേ ഇന്നു മുതല്‍ പ്രവേശനം അനുവദിക്കൂ. ജര്‍മ്മന്‍ അധികൃതരുടെ അനുമതി ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം.


കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ കഴിഞ്ഞവര്‍ക്കാണ് ഇറ്റലി ഇന്നു മുതല്‍ പ്രവേശനം വിലക്കിയത്. അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയന്‍ പൗരന്‍മാര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കില്‍ പ്രവേശനാനുമതി നല്‍കും. ഇവര്‍ ക്വാറന്റീനില്‍ പ്രവേശിക്കണം. കഴിഞ്ഞ 14 ദിവസത്തിനിടയില്‍ ഇന്ത്യയില്‍ നിന്നെത്തിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ഇറ്റാലിയന്‍ ഹെല്‍ത്ത് മിനിസ്റ്റര്‍ റോബര്‍ട്ടോ സ്‌പെരന്‍സ അറിയിച്ചു.


രാജ്യത്ത് എത്തുന്നവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ പ്രവേശിക്കണമെന്ന് ഫെഡറല്‍ ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് അസാധാരണ സന്ദര്‍ഭത്തില്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.


രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേര്‍ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേര്‍ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളില്‍ 53 ശതമാനമാണ് കൊവിഡ് ബാധിതര്‍.




SHARE THIS

Author:

0 التعليقات: