മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഇന്ന് ആറു പഞ്ചായത്തുകളില്‍ കൂടി കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇതോടെ 55 പഞ്ചായത്തുകളില്‍ മേയ് 14 വരെ നിരോധനാജ്ഞയുണ്ടാകും.
എടരിക്കോട്, ഒഴൂര്‍, കരുളായി, കാവനൂര്‍, മക്കരപ്പറമ്പ്, മൂത്തേടം പഞ്ചായത്തുകളിലാണ് ഇന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോവിഡ് െടസ്റ്റ് പോസറ്റീവിറ്റി നിരക്ക് 30ന് മുകളിലുള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്നലെ 3945 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. 34,849 പേരാണ് ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

0 التعليقات: