Sunday, 2 May 2021

ബം​ഗാളില്‍ ബിജെപി പടിക്ക് പുറത്ത്; ഇരുനൂറിലേറെ സീറ്റുകളില്‍ തൃണമൂല്‍ മുന്നേറ്റം, തിരിച്ചുവരവിന്റെ പാതയില്‍ മമ

 



കൊല്‍ക്കത്ത: ബം​ഗാളില്‍ ഇരൂനൂറിനുമുകളില്‍ സീറ്റുകളില്‍ മുന്നേറി തൃണമൂല്‍ കോണ്‍​ഗ്രസ്. കേവല ഭൂരിപക്ഷത്തിന് 147 സീറ്റുകള്‍ വേണമെന്നിരിക്കെയാണ് തൃണമൂല്‍ ശക്തമായ മുന്നേറ്റം നടത്തി ഭരണമുറപ്പിച്ചിരിക്കുന്നത്. അതേസമയം നന്ദി​ഗ്രാമില്‍ ഒരുവേള പിന്തളളപ്പെട്ട മമത തിരിച്ചു വരവ് നടത്തി. തുടക്കത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി ഇവിടെ അയ്യായിരത്തോളം വോട്ടിന്റെ ലീഡ് നേടിയിരുന്നു.

നിലവില്‍ 202 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. 86 സീറ്റുകളില്‍ ബി.ജെ.പിയും ഒരു സീറ്റില്‍ സി.പി.എമ്മും മൂന്നിടങ്ങളില്‍ മറ്റുളളവരും മുന്നിട്ടുനില്‍ക്കുന്നു. ആകെ 294 സീറ്റുകളാണ് പശ്ചിമബംഗാള്‍ നിയമസഭയിലുള്ളത്. എട്ടുഘട്ടമായി 292 സീറ്റുകളിലേയ്ക്കാണ് വോട്ടിംഗ് നടന്നത്. ബാക്കി രണ്ട് സീറ്റുകളില്‍ മേയ് 16ന് തിരഞ്ഞെടുപ്പ് നടക്കും.


SHARE THIS

Author:

0 التعليقات: